- ഭീകരവാദികള്‍ക്കെതിരെയും അവരുടെ പ്രത്യയശാസ്ത്രത്തിനെതിരെയും യോജിച്ച് പോരാടാന്‍ ഇന്ത്യയും അമേരിക്കയും പ്രതിജ്ഞാബദ്ധമാണെന്ന് പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു. ഇന്ത്യയും അമേരിക്കയും തമ്മിലുളള പ്രതിരോധ സഹകരണം തുടരും. സ്വന്തം അതിര്‍ത്തി സംരക്ഷിക്കാന്‍ എല്ലാ രാജ്യങ്ങള്‍ക്കും അവകാശമുണ്ട്. ഓരോ രാജ്യത്തിന്റെയുംം നയത്തിന് അനുസരിച്ചാണ് അത്തരം തീരുമാനങ്ങള്‍. പാകിസ്താനുമായി ഇന്ത്യയ്ക്ക് നല്ല സൗഹൃദമാണ്. അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കാന്‍ പാകിസ്താന് ശ്രമിക്കണം. ഇന്ത്യയും പാകിസ്താനും ഒരുപോലെ തീവ്രവാദ ഭീഷണികള്‍ നേരിട്ടുവെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയ്ക്ക് മികച്ച സൈനിക സാമഗ്രികള്‍ കൈമാറുന്നത് അമേരിക്കയുടെ പരിഗണനയിലാണ്. ഇന്ത്യയ്ക്ക് എപ്പോഴും തങ്ങളുടെ ഹൃദയത്തില്‍ പ്രത്യേക സ്ഥാനമുണ്ടാകുമെന്നും ട്രംപ് പ്രസംഗത്തില്‍ പറഞ്ഞു. മോദിയെയും ഇന്ത്യയെയും കണക്കറ്റ് പ്രശംസിക്കാനും ട്രംപ് മറന്നില്ല.
- റോഡ് ഷോ വൈകിയതിനെ തുടര്‍ന്ന് ട്രംപും കൂട്ടരും മൊട്ടേര സ്റ്റേഡിയത്തില്‍ എത്തിയത് 1.20 ഓടെ. ഒരു ലക്ഷത്തോളം ആളുകളാണ് ഉച്ച വെയിലിനെപ്പോലും അവഗണിച്ച് സ്റ്റേഡിയത്തില്‍ നിറഞ്ഞത്. 1.05നു നിശ്ചയിച്ചിരുന്ന പരിപാടി 1.40 ഓടെയാണ് തുടങ്ങിയത്.
- 12.30ന് നരേന്ദ്രമോദിയും ഡൊണാള്‍ഡ് ട്രംപും മെലനിയ ട്രംപും സബര്‍മതി ആശ്രമത്തിലെത്തി. മഹാത്മജിയുടെ ചിത്രത്തില്‍ ഇരുനേതാക്കളും ചേര്‍ന്ന് മാല ചാര്‍ത്തി. രാഷ്ട്രപിതാവിന് ആദരം അര്‍പ്പിച്ചശേഷം ചര്‍ക്കയില്‍ നൂല്നൂക്കാന് ശ്രമിക്കുന്ന ട്രംപിനെയും രാജ്യം ണ്ടു. സന്ദര്‍ശന രജിസ്റ്ററില്‍ അഭിപ്രായവും രേഖപ്പെടുത്തി. എയര്‍പോര്‍ട്ടു മുതല്‍ ആശ്രമം വരെ ഒരുക്കിയിരുന്ന റോഡ് ഷോ കാറിനുള്ളിലിരുന്നുകൊണ്ടാണ് നേതാക്കള്‍ വീക്ഷിച്ചത്.
അഹമ്മദാബാദ്: 36 മണിക്കൂര്‍ നീണ്ടു നില്ക്കുന്ന സന്ദര്‍ശനത്തിനായി ട്രംപും ഭാര്യ മെലനിയയും ഇന്ത്യയിലെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദി അഹമ്മദാബാദ് വിമാനത്താവളത്തില്‍ ട്രംപിനെ സ്വീകരിച്ചു.
രാവിലെ 11.40ന് എയര്‍ ഫോഴ്സ് വണ്‍ വിമാനം സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങി. അമേരിക്കയില്‍ നിന്ന് എത്തിച്ച കാഡിലാക് വണ്ണിലാണ് (ദ് ബീസ്റ്റ്) ട്രംപിന്റെ തുടര്‍ യാത്ര. മോദിയും ട്രംപും ചേര്‍ന്ന് വിമാനത്താവളം മുതല്‍ സ്റ്റേഡിയം വരെ 22 കിലോമീറ്റര്‍ റോഡ് ഷോ നടത്തും. പിന്നാലെ സബര്‍മതി ആശ്രമം സന്ദര്‍ശിക്കും. ഉച്ചയ്ക്ക് 1.05ന് മൊട്ടേര സ്റ്റേഡിയത്തിലാണ് ‘നമസ്തേ ട്രംപ്’ പരിപാടി. ആഗ്രയിലെത്തി താജ്മഹാള് സന്ദര്‍ശിച്ചശേഷം ഡല്‍ഹിയിലേക്ക് തിരിക്കും.