ഡല്‍ഹി: കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്ഥാനും ആവശ്യപ്പെട്ടാന്‍ മധ്യസ്ഥതയ്ക്കു തയാറാണെന്ന അമേരിക്കല്‍ പ്രസിഡന്റിന്റെ നിലപാട് തള്ളി ഇന്ത്യ. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇന്ത്യയും പാകിസ്ഥാനും ആവശപ്പെട്ടാല്‍ കാശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു യു.എസ്. പ്രസിഡന്റ് പറഞ്ഞതായി കണ്ടുവെന്ന് ചൂണ്ടിക്കാട്ടിയ വിദേശകാര്യ വക്താവ് അങ്ങനൊരു ആവശ്യമോ അഭ്യര്‍ത്ഥനയോ പ്രധാനമന്ത്രി നടത്തിയിട്ടില്ലെന്നും വ്യക്തമാക്കി. പാകിസ്ഥാനുമായുള്ള വിഷയങ്ങള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തില്‍ മൂന്നാംകക്ഷിയുടെ മധ്യസ്ഥത ആവശ്യമില്ലെന്നതാണ് പ്രഖ്യാപിത നിലപാടെന്ന് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

മധ്യസ്ഥനാകാന്‍ മോദി ആവശ്യപ്പെട്ടുവെന്ന ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മധ്യസ്ഥതയല്ല, സഹായമാണെന്ന് അമേരിക്ക നിലപാട് തിരുത്തുകയും ചെയ്തു. ട്രംപിന്റെ പ്രസ്താവനയ്ക്കു പിന്നാലെ മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. വിഷയം ചൂടു പിടിച്ചതോടെയാണ് വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here