ഇല്ലാതാക്കിയത് കൊടും ഭീകരനെ, ആണവായുധം നിര്‍മ്മിക്കാന്‍ ഇറാനെ അനുവദിക്കില്ലെന്ന് ട്രംപ്

0
12

വാഷിങ്ടണ്‍: ഇറാനെ ആണവായുധം ഉണ്ടാക്കാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും അമേരിക്ക എന്തിനും തയാറാണെന്നു വ്യക്തമാക്കി പ്രസിഡന്റ് ട്രംപ്. എന്നാല്‍, ലോകത്തെ യുദ്ധത്തിലേക്കു തള്ളിവിടുന്ന നടപടി ട്രംപിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നത് ശ്രദ്ധേയമാണ്.

ഇറാന്റെ ആക്രമണത്തില്‍ ഒരു അമേരിക്കന്‍ സൈനികനും പരിക്കു പറ്റിയിട്ടില്ല. നാമമാത്രമായ നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്.

ഭീകരതയ്ക്ക്് സഹായം നല്‍കുന്നത് ഇറാന്‍ നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ലോകത്തിലെ ഒന്നാംനിര ഭീകരനെയാണ് ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധത്തിലൂടെ യു.എസ്. ഇല്ലാതാക്കിയത്. ഇറാന്‍ സ്വഭാവം മാറ്റുന്നതുവരെ ഉപരോധം തുടരുമെന്നും ട്രംപ് വ്യക്തമാക്കി. വിഡ്ഢിത്തം നിറഞ്ഞ ആണവകരാറാണ് ഒബാമയുടെ കാലത്ത് ഒപ്പിട്ടതെന്നും കരാറിലൊപ്പിട്ട ബ്രിട്ടന്‍, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങള്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here