വ​ട​ക​ര: ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി ഓ​ഫീ​സി​ല്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) പ​രി​ശോ​ധ​ന ന​ട​ത്തി. കോ​ഴി​ക്കോ​ട് വ​ട​ക​ര​യി​ലെ ഊ​രാ​ളു​ങ്ക​ല്‍ ആ​സ്ഥാ​ന​ത്താ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. രാ​വി​ലെ ഒ​മ്ബ​തി​ന് എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടു മ​ണി​ക്കൂ​റി​നു ശേ​ഷ​മാ​ണ് മ​ട​ങ്ങി​യ​ത്. മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം.​ര​വീ​ന്ദ്ര​ന് ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ക്കു​ന്ന​തി​നാ​ണ് ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി​യ​തെ​ന്നാ​ണ് വി​വ​രം.
അ​തേ​സ​മ​യം, വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യാ​ന്‍ വേ​ണ്ടി മാ​ത്ര​മാ​ണ് ഇ​ഡി എ​ത്തി​യ​തെ​ന്നും റെ​യ്ഡ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ഊ​രാ​ളു​ങ്ക​ല്‍ ലേ​ബ​ര്‍ സൊ​സൈ​റ്റി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചി യൂണിറ്റില്‍നിന്ന് ഒരു ഉദ്യോഗസ്ഥനാണ് പരിശോധനയ്ക്കായി എത്തിയത്. ഇദ്ദേഹത്തിനൊപ്പം കോഴിക്കോട് യൂണിറ്റിലെ ഒരു ഒരു ഉദ്യോഗസ്ഥനും ഇവിടേക്ക് എത്തി. ഊരാളുങ്കലിന്റെ ഇടപാടുകളില്‍ രവീന്ദ്രന് ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പ്രാഥമിക പരിശോധനയില്‍ പരിഗണിക്കുന്നത്.സര്‍ക്കാരിന്റെ വിവിധ പദ്ധതികളുടെ കരാറുകള്‍ ലഭിച്ച സ്ഥാപനമാണ് ഊരാളുങ്കല്‍ സൊസൈറ്റി. എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ എന്നാല്‍ എന്തുകൊണ്ടാണ് ഊരാളുങ്കലിനു മാത്രം കൂടൂതല്‍ കരാറുകള്‍ ലഭിക്കുന്നുവെന്ന ചോദ്യം ഉയര്‍ന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here