ഡല്‍ഹി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. 55 പുന:പരിശോധനാ ഹര്‍ജികളും ഇതുസംബന്ധിച്ച മറ്റു ഹര്‍ജികളും പരിഗണിക്കുന്നത് മൂന്നര മണിക്കൂര്‍ നീണ്ടു. ആറു അഭിഭാഷകര്‍ക്ക് വാദം പറയാന്‍ അവസരം നല്‍കിയ ബെഞ്ച് മറ്റുള്ളവരോട് വാദങ്ങള്‍ ഏഴു ദിവസത്തിനകം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചു.

സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും വിധി നടപ്പാക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. തുല്യതയാണ് വിധിയുടെ അടിസ്ഥാനമെന്നും തൊട്ടുകൂടായ്മ അല്ലെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ ജയ്ദീപ് ഗുപ്ത വ്യക്തമാക്കി. സര്‍ക്കാരിനോട് യോജിക്കുന്ന നിലപാടാണ് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ടത്. ഭരണഘടനയുടെ 15,17,25 അനുച്‌ഛേദങ്ങള്‍ തമ്മിലുള്ള ബന്ധം വിലയിരുത്തുന്നതില്‍ കോടതിക്കു പിഴവു പറ്റിയെന്നു എന്‍.എസ്.എസിനു വേണ്ടി ഹാജരായ കെ. പരാശരന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here