ഡല്‍ഹി: ഉന്നാവ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവ്. ഇതേ തുടര്‍ന്ന് ലക്‌നൗവിലെ ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെയും അഭിഭാഷകനെയും എയര്‍ ലിഫ്റ്റ് ചെയ്തു.

അതേസമയം, പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. പെണ്‍കുട്ടി കണ്ണു തുറന്നതായും നിര്‍ദ്ദേശങ്ങളോട് പ്രതികരിക്കുന്നുണ്ടെന്നും ട്രോമ വിഭാഗം തലവന്‍ ഡോക്ടര്‍ സന്ദീപ് തിവാരി പറഞ്ഞു. അഭിഭാഷകന്‍ വെന്റിലേറ്ററിന്റെ സഹായമില്ലാതെ ശ്വസിക്കുന്നുണ്ടെങ്കിലും കോമ അവസ്ഥയിലാണ്.

വ്യാഴാഴ്ച മുതലാണ് പെണ്‍കുട്ടിക്ക് പനി അനുഭവപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here