ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി യൂണിവേഴ്‌സിറ്റി കോളജിലേക്കില്ല, മറ്റൊരിടത്ത് അഡ്മിഷന് അപേക്ഷ നല്‍കി

0

തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ത്ഥിനി മറ്റൊരു കോളജിലേക്ക് അഡ്മിഷന്‍ മാറ്റി കിട്ടാന്‍ അപേക്ഷ നല്‍കി.

യൂണിവേഴ്‌സിറ്റി കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാശ്രമം എസ്.എഫ്.ഐയെ പ്രതികൂട്ടിലാക്കുകയും വലിയ ഒച്ചപ്പാടുണ്ടാക്കുകയും ചചെയ്തിരുന്നു. ക്യാമ്പസ്സിലെ എസ്എഫ്‌ഐ യൂണിയന്‍ നേതാക്കളുടെ സമ്മര്‍ദ്ദമാണ് എല്ലാറ്റിനും കാരണമെന്നായിരുന്നു വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യാകുറിപ്പ്. പിന്നീട് ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പെണ്‍കുട്ടി വ്യക്തമാക്കിയിരുന്നു.

പിന്നാലെയാണ് വര്‍ക്കല എസ്.എന്‍. കോളജിലേക്ക് മാറ്റം ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി വി.സിക്കും കോളജ് പ്രിന്‍സിപ്പാളിനും കുട്ടി കത്തു നല്‍കിയത്.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here