തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ ആക്രമണത്തില്‍ പ്രതിഷേധിച്ചുള്ള സമരം പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ശക്തമായി. വിഷയം പ്രതിപക്ഷ പാര്‍ട്ടികള്‍ ഏറ്റെടുക്കുന്നതിന്റെ വ്യക്തമായ സൂചന നല്‍കി പ്രതിപക്ഷ എം.എല്‍.എമാരും പ്രത്യക്ഷ സമരം നടത്തും.

സെക്രട്ടേറിയറ്റിനു മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തിയ കെ.എസ്.യു. വിദ്യാര്‍ത്ഥികള്‍ മതില്‍ ചാടി കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോര്‍ക്ക് ബ്ലോക്കിലെത്തി. ആണ്‍കുട്ടികളെ പോലീസ് തടഞ്ഞെങ്കിലും വനിതാ പോലീസ് ഇല്ലാതിരുന്നതിനാല്‍ പെണ്‍കുട്ടികയെ കസ്റ്റഡിയിലെടുക്കാനായില്ല. സുരക്ഷാ ഉദ്യോഗസ്ഥര്‍ കവാടത്തില്‍ തടസം സൃഷ്ടിച്ച് പെണ്‍കുട്ടിയെ തടഞ്ഞശേഷം വനിതാ പോലീസ് എത്തിയാണ് അറസ്റ്റ് ചെയ്തത്.

യൂണിവേഴ്‌സിറ്റി കോളജിലേക്ക് എം.എസ്.എഫ് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കോളജിലേക്കു തള്ളിക്കയറാന്‍ ശ്രമിച്ചവരെ പോലീസ് തടഞ്ഞതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. രണ്ടു മണിക്കൂറോളം യൂണിവേഴ്‌സിറ്റി കോളജിന്റെ മുന്‍വര്‍ഷം സംഘര്‍ഷാവസ്ഥയിലായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here