തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ ശക്തമായ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിലെ സര്‍ക്കാര്‍ പരാജയമാണെന്ന് രാജ്നാഥ് സിങ് കുററപ്പെടുത്ത. ഇരുമുന്നണികളും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണെന്ന ബിജെപി നേതാക്കളുടെ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിൽ പുതിയ രാഷ്ട്രീയ ബദൽ വേണമെന്ന് വ്യക്തമാക്കിയ അദ്ദേഹം വിശ്വാസ്യതയുള്ള ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്നും വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപി പ്രചാരണത്തനായി എത്തിയ സാഹചര്യത്തിലാണ് രാജ്നാഥ് സിങിൻ്റെ പ്രതികരണം. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കേരളത്തിൽ പ്രചാരണത്തിനായി എത്തിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിയും മുത്തലാഖ് നിരോധനവും ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കിയതും എൻഡിഎ സര്‍ക്കാരിൻ്്റെ ഭരണനേട്ടങ്ങളാക്കി രാജ്നാഥ് സിങ് എടുത്തു കാട്ടി. കേരളത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായും തിരുവനന്തപുരം: എൽഡിഎഫിനും യുഡിഎഫിനുമെതിരെ ശക്തമായ വിമര്‍ശനവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിലെ സര്‍ക്കാര്‍ പരാജയമാണെന്ന് രാജ്നാഥ് സിങ് കുററപ്പെടുത്ത. ഇരുമുന്നണികളും വ്യാജവാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുകയാണെന്ന ബിജെപി നേതാക്കളുടെ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. കേരളത്തിൽ പുതിയ രാഷ്ട്രീയ ബദൽ വേണമെന്ന് വ്യക്തമാക്കിയ അദ്ദേഹം വിശ്വാസ്യതയുള്ള ഒരേയൊരു പാര്‍ട്ടി ബിജെപി മാത്രമാണെന്നും വ്യക്തമാക്കി.

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്ത് ബിജെപി പ്രചാരണത്തനായി എത്തിയ സാഹചര്യത്തിലാണ് രാജ്നാഥ് സിങിൻ്റെ പ്രതികരണം. ബിജെപി അധ്യക്ഷൻ ജെപി നദ്ദയും കേരളത്തിൽ പ്രചാരണത്തിനായി എത്തിയിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിയും മുത്തലാഖ് നിരോധനവും ആര്‍ട്ടിക്കിള്‍ 370 എടുത്തു നീക്കിയതും എൻഡിഎ സര്‍ക്കാരിൻ്്റെ ഭരണനേട്ടങ്ങളാക്കി രാജ്നാഥ് സിങ് എടുത്തു കാട്ടി. കേരളത്തിൽ പരസ്പരം മത്സരിക്കുന്ന സിപിഎമ്മും കോൺഗ്രസും പശ്ചിമ ബംഗാളിൽ കൂട്ടുകെട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ട്

അതേസമയം, കേരളത്തിൽ 35 സീറ്റ് കിട്ടിയാൽ ബിജെപി ഭരിക്കുമെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ വാക്കുകളോടും അദ്ദേഹം പ്രതികരിച്ചു. ബിജെപി അധ്യക്ഷൻ എന്തുകൊണ്ടാണ് കേവലഭൂരിപക്ഷം എന്നു പറയാത്തതെന്ന് രാജ്നാഥ് സിങ് ചോദിച്ചു. കേരളത്തിൽ എൻഡിഎ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ശബരിമലയിൽ ആചാര സംരക്ഷണത്തിനായി നിയമം രൂപീകരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ബിജെപിയെ ഭയക്കേണ്ടതില്ല. ഏതു മതവിഭാഗമാണെങ്കിലും പൗരന്മാര്‍ അങ്ങനെ തന്നെ തുടരുമെന്നും രാജ്നാഥ് സിങ് വ്യക്തമാക്കി. എല്ലാ വിഭാഗക്കാരെയും വിശ്വാസത്തിലെടുത്തുകൊണ്ടായിരിക്കും ഏകീകൃത സിവിൽ കോഡ് കൊണ്ടുവരികയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച നടപടിയെ രാജ്നാഥ് സിങ് നിശിതമായി വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഈ പ്രഖ്യാപനം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നീക്കം രാജ്യത്തിൻ്റെ ഫെഡറൽ തത്വങ്ങള്‍ക്കും ഭരണഘടനയ്ക്കു തന്നെയും എതിരാണെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here