വിദേശ പര്യടനം വെട്ടിച്ചുരുക്കി, എം.ജെ. അക്ബര്‍ ഉടന്‍ രാജി വയ്ക്കും

0

ഡല്‍ഹി: വിദേശ പര്യടനം റദാക്കി മടങ്ങാന്‍ കേന്ദ്ര വിദേശകാര്യ സഹ മന്ത്രി എം.ജെ അക്ബറിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഏഴാമത്തെ വനിതാ മാധ്യമപ്രവര്‍ത്തകയും അക്ബറില്‍ നിന്നു നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് രാജി വയ്പ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചെന്നാണ് വിവരങ്ങള്‍. അക്ബര്‍ മന്ത്രിസ്ഥാനം രാജി വയ്ക്കണമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

ഫോഴ്‌സ് മാഗസീന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ഗസാല വഹാബിന്റെ വെളിപ്പെടുത്തല്‍ അക്ബര്‍ നടത്തിയ ലൈഗിക അതിക്രമത്തിന്റെ രൂക്ഷത വ്യക്തമാക്കുന്നു. ആറോളം വനിതാ മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത് ലൈഗിക ചുവയോടെ പെരുമാറി എന്ന് മാത്രമാണ്. പക്ഷെ ഗസാല വഹാബിനാകട്ടെ അക്ബറില്‍ നിന്നും ലൈഗിക അതിക്രമം തന്നെ നേരിടേണ്ടി വന്നു.

അക്ബര്‍ എഡിറ്ററായിരിക്കെ ക്യാമ്പില്‍ മുറിയില്‍ ശാരീരിക ഉപദ്രവം നടത്തി. വസ്ത്രത്തിനുള്ളില്‍ കൈയ്യിട്ട് പല തവണ ശാരീരിക ബന്ധത്തിന് ശ്രമിച്ചു. ഈ വെളിപ്പെടുത്തല്‍ വന്നതോടെ അക്ബറിനെ ഇനി സംരക്ഷിക്കണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

നൈജീരിയില്‍ ഇന്ത്യന്‍ പ്രതിനിധിയായി പര്യടനത്തിലുള്ള വിദേശകാര്യ സഹമന്ത്രിയോട് യാത്ര വെട്ടിചുരുക്കി മടങ്ങാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. നേരത്തെ നിശ്ചയിച്ചത് പ്രകാരമാണെങ്കില്‍ വെള്ളിയാഴ്ച്ച എത്തിയാല്‍ മതി. അക്ബര്‍ ഉടന്‍ പ്രധാനമന്ത്രിയെ കാണും. തുടര്‍ന്ന് രാജി വയ്ക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here