ഡല്‍ഹി: പത്ത് പ്രധാന പൊതുമേഖലാ ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കും. ബാങ്കിംഗ് മേഖലയ്ക്ക് ഊന്നല്‍ നല്‍കിയാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടപടികള്‍ പ്രഖ്യാപിച്ചത്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ എന്നിവ ലയിക്കുമ്പോള്‍ രാജ്യത്തെ രണ്ടാമത്തെ വലിയ ബാങ്കാകും. തീരുമാനപ്രകാരം കനറ ബാങ്കും സിന്‍ഡിക്കേറ്റ് ബാങ്കും ഇനി ഒന്നാകും. യൂണിയന്‍ ബാങ്ക്, ആന്ധ്രാ ബാങ്ക്, കോര്‍പ്പറേഷന്‍ ബാങ്ക് എന്നിവ ലയിപ്പിച്ചു മറ്റൊരു ബാങ്കാകും. യും ലയിപ്പിക്കും. ഇന്ത്യന്‍ ബാങ്കും അലഹബാദ് ബാങ്കും ഇനി ഒന്നാണ്. ഇതോടെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി ചുരുങ്ങും.

പണലഭ്യത ഉറപ്പാക്കുക, വായ്പാ ലഭ്യത വര്‍ദ്ധിപ്പിക്കുക എന്നിവയാണ് ലയനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭവനവായ്പ മേഖലയിലേക്കുള്ള 3,300 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. ബാങ്കുകള്‍ ഭവന വായ്പകളുടെ പലിശ കുറച്ചുവെന്നും വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും മന്ത്രി പറഞ്ഞു. വന്‍വിക വായ്പകളുടെ സ്ഥിതി പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. വന്‍ വായ്പകള്‍ നല്‍കുന്നതിനു പ്രത്യേക ഏജന്‍സി രൂപീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here