ഡല്‍ഹി: ലോക്‌സഭയിലും നിയമസഭകളിലും ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്കുള്ള സംവരണം അവസാനിപ്പിച്ചു. പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിനുള്ള സംവരണം പത്തു വര്‍ഷത്തേക്കുകൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി.

രണ്ടു സംവരണങ്ങളും ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട സാഹചര്യത്തിലാണ് ലോക്‌സഭയിലെ സംവരണം എടുത്തുകളയുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭയില്‍ രണ്ട് ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികള്‍ക്കാണ് സംവരണം ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here