പ്രതീക്ഷിച്ചതില്‍ വന്‍ കുറവ്, നേരിടേണ്ടത് വന്‍ സാമ്പത്തിക ഞെരുക്കം, കണ്ണുകള്‍ തോമസ് ഐസക്കിന്റെ ബജറ്റിലേക്ക്

0
1

കേന്ദ്രത്തില്‍ നിന്നു പ്രതീക്ഷിച്ചിരുന്ന നികുതി വിഹിതത്തില്‍ അയ്യായിരം കോടിയോളം രൂപ കുറയും. സംസ്ഥാനത്തിന്റെ വര്‍ദ്ധിക്കുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഡോ. തോമസ് ഐസക് എന്തു ചെയ്യും. വരുമാനം കൂട്ടാന്‍ കടുത്ത നടപടികള്‍ ഉണ്ടാകുമോയെന്നാണ് ഏവരു, ഉറ്റു നോക്കുന്നത്.

ബജറ്റ് വിഹിതത്തില്‍ 20,000 കോടി രൂപയാണ് കേരളം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, 15236 കോടി രൂപ മാത്രമേ ലഭിക്കൂ. 5000 കോടിയോളം രൂപയുടെ കുറവുണ്ടാകുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം 17,872 കോടി രൂപയായിരുന്നു സംസ്ഥാന വിഹിതം. ഇക്കൊല്ലം ഇത് 15,236 കോടി രൂപയായിട്ടാണ് കുറഞ്ഞത്.

വായ്പാ പരിധി ഉയര്‍ത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യവും ബജറ്റില്‍ അംഗീകരിച്ചിട്ടില്ല. ജി.എസ്.ടി. നടപ്പാക്കിയപ്പോഴത്തെ നഷ്ടപരിഹാര കുടിശ്ശികയും കിട്ടാനുണ്ട്. ഇതെല്ലാം തന്നെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വലിയ കുറവുണ്ടാക്കുമെന്ന് വ്യക്തമാണ്. ഇപ്പോള്‍ തന്നെ നല്ലരീതിയില്‍ ബുദ്ധിമുട്ടുന്ന സംസ്ഥാനത്തിന് സാഹചര്യം മറികടക്കണമെങ്കില്‍ കടുത്ത നിലപാടുകള്‍ സ്വീകരിക്കേണ്ടി വരും.

നികുതി വരുമാന വര്‍ദ്ധനവിന് അടക്കം തോമസ് ഐസക് തുനിഞ്ഞാല്‍ അത് ഫലത്തില്‍ വലയ്ക്കുന്ന സാധാരണക്കാരെയായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here