സോളാര്‍ പാനലുകള്‍ക്ക് വില കുറയും; കാര്‍, ബൈ്ക്ക്, സ്വര്‍ണ്ണം, പെര്‍ഫ്യൂം വില കൂടും

0

ഡല്‍ഹി: കേന്ദ്ര ബജറ്റില്‍ കസ്റ്റംസ് തീരുവ കൂട്ടിയതോടെ മൊബൈല്‍ ഫോണ്‍, കാര്‍, മോട്ടോര്‍ ബൈക്കുകള്‍, ഫെര്‍ഫ്യൂം, ചെരുപ്പ് തുടങ്ങിയവയ്ക്ക് വില കൂടും. സ്വര്‍ണ്ണമല്ലാത്ത ആഭരണങ്ങള്‍, വാച്ചുകള്‍, ക്ലോക്കുകള്‍, വെള്ളി, സ്വര്‍ണം, രത്‌നങ്ങള്‍, വജ്രം, ടോയ്‌ലറ്റ് സ്‌പ്രേ, ഡിയോഡറന്റുകള്‍, ഷേവിംഗ് മിശ്രിതങ്ങള്‍, കുളിക്കാനുപയോഗിക്കുന്ന സാധനങ്ങള്‍ തുടങ്ങിയവയ്ക്കും വില കൂടും. സിഗരറ്റ്, ലൈറ്റര്‍, മെഴുകുതിരികള്‍, ഒലീവ് ഓയില്‍, പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകള്‍ തുടങ്ങിയവും വില കൂടുന്നവയുടെ എട്ടികയിലുണ്ട്.
അതേസമയം, കശുവണ്ടി, സോളാര്‍ പാനലുകള്‍, സോളാര്‍ ടെമ്പേര്‍ഡ് ഗ്ലാസുകള്‍, കോക്ലിയാര്‍ ഇംപ്ലാന്റ് ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്ക് വില കുറയും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here