മോസ്കോ/കീവ്: ഉക്രെയിനുമായി ചര്‍ച്ചയ്ക്കു തയാറാകുമ്പോഴും യുദ്ധം കടുപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ച് വ്ളാഡിമിര്‍ പുടിന്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ആണവായുധങ്ങള്‍ സജ്ജമാക്കാന്‍ സേനാ തലവന്മാര്ക്ക് പുടിന് നിര്‍ദേശം നല്കി.
ഉക്രെയിന് അധിനിവേശത്തെ തുടര്‍ന്ന് റഷ്യയ്ക്കു മേല്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഉപരോധം കടുപ്പിക്കുന്നതും നാറ്റോ സഖ്യം ഉക്രെയിനെ സഹായിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമാണ് ഇത്തരമൊരു ഉത്തരവ് നല്‍കിയതിനു പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ആണവ പ്രതിരോധ സേനയെ സ്പെഷ്യല്‍ ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്താന്‍ പ്രതിരോ മന്ത്രിക്കും സൈനിക മേധാവിക്കും പുടിന് നല്കി നിര്ദേശത്തിലുണ്ടെന്നാണ് വിവരം.
ഉക്രെയിനുമായുള്ള ചര്‍ച്ചകള്‍ക്ക് റഷ്യന്‍ പ്രതിനിധികള്‍ ബെലാറസില്‍ എത്തിയെങ്കിലും അവിടെയെത്തി ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ഉക്രെയിന് തയാറായില്ല. പകരമായി നാറ്റോയ്ക്കു സ്വാധീനമുള്ള നാലു സ്ഥലങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ആക്രമണം അവസാനിപ്പിക്കാനുമാണ് വോളോഡിമിര്‍ സെലെന്‍സ്കി ആവശ്യപ്പെട്ടത്. എന്നാല്‍, പിന്നീട് ബെലാറസില്‍ വച്ചു ചര്‍ച്ചകള്‍ക്കു ഉക്രെയില്‍ തയാറായി. അധികം വൈകാതെ ഈ ചര്‍ച്ചകള്‍ നടക്കുമെന്നാണ് കണക്കൂ കൂട്ടുന്നത്.