എഡിൻബറോ ഡ്യൂക്കും ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ഭർത്താവുമായ ഫിലിപ് രാജകുമാരന് ആദരം അർപ്പിച്ച് യുകെ സൈന്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വിൻഡ്സർ കാസിലില്‍ വച്ചായിരുന്നു 99കാരനായ ഫിലിപ്പ് രാജകുമാരന്റെ അന്ത്യം. അദ്ദേഹത്തിന്റെ മരണം അടയാളപ്പെടുത്തിക്കൊണ്ട് 41 റൗണ്ട് ഗൺസല്യൂട്ട് നൽകിയാണ് രാജ്യത്തെ വിവിധ സേനാവിഭാഗങ്ങൾ ആദരം അറിയിച്ചത്. 10421 റെജിമെന്റ് റോയൽ ആർട്ടിലറി അംഗങ്ങൾ കാർഡിഫ് കൊട്ടാര മൈതാനത്ത് നടത്തിയ ഗൺസല്യൂട്ട് 105-ാമത് റെജിമെന്റ് റോയൽ ആർട്ടിലറിയിലെ അംഗങ്ങൾ എഡിൻബർഗ് കൊട്ടാരപരിസരത്ത് ഗൺസല്യൂട്ട് അർപ്പിക്കുന്നു. ഹൃദയ ധമനികളിലെ തടസ്സം അടക്കം നിരവധി രോഗങ്ങള്‍ മൂലം ചികിത്സയില്‍ കഴിഞ്ഞിരുന്ന ഫിലിപ് രാജകുമാരന് മൂന്നു വര്‍ഷത്തോളമായി പൊതു ചടങ്ങുകളില്‍ പങ്കെടുത്തിരുന്നില്ല.അണുബാധയെ തുടര്‍ന്ന് ഫിലിപ് രാജകുമാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആശുപത്രി വിടുകയും ചെയ്തു.
കിംഗ്സ് ട്രൂപ്പ് റോയൽ ഹോഴ്സ് ആർട്ടിലറിയിലെ അംഗങ്ങൾ ശൂന്യമായ ഷെല്ലുകൾ ബോക്സുകളിൽ സ്ഥാപിക്കുന്നു. ലണ്ടൻ, എഡിൻബർഗ്, കാർഡിഫ്, ബെൽഫാസ്റ്റ് എന്നിവയുൾപ്പെടെയുള്ള നഗരങ്ങളിലും ജിബ്രാൾട്ടറിലും റോയൽ നേവി യുദ്ധക്കപ്പലുകളിൽ നിന്നും ഗൺസല്യൂട്ട് അർപ്പിച്ചിരുന്നു