ഓപ്പറേഷന്‍ ട്വിന്‍സ്’; 4.34 ലക്ഷം ഇരട്ട വോട്ടുകളുടെ വിവരവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭ മണ്ഡലങ്ങളിലെ ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട് യുഡിഎഫ് വൈബ്‌സൈറ്റ് ഓപ്പറേഷന്‍ ട്വിന്‍സ്. 4,34,000 ഇരട്ടവോട്ടര്‍മാരുടെ വിവരങ്ങളാണ് പ്രതിപക്ഷം പുറത്തുവിട്ടത്. ഓരോ നിയമസഭ മണ്ഡലങ്ങളും തിരിച്ചുകൊണ്ടുള്ള പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലധികം തവണ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയവരുടെ വിവരങ്ങളാണ് വൈബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

38,000 ഇരട്ടവോട്ടര്‍മാരാണ് ഉള്ളതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ശരിയല്ലെന്നും ഇരട്ട വോട്ടുള്ളവരുടെ പട്ടിക പുറത്തുവിടുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതുമണിയോടെയാണ് വെബ്‌സൈറ്റ് പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. 4.34 ലക്ഷം ഇരട്ടവോട്ടുകളെ കുറിച്ച് പ്രതിപക്ഷ നേതാവ് നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പരാതിയില്‍ മേല്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് വെബ്‌സൈറ്റിലൂടെ വിവരങ്ങള്‍ പുറത്തു വിട്ടത്.

നിയോജക മണ്ഡലത്തിന്റെ നമ്പര്‍, ബൂത്ത് നമ്പര്‍, സ്ഥാനാര്‍ഥിയുടെപേര്, ബൂത്തിലെ വോട്ടര്‍മാരുടെ പേര്, വോട്ടര്‍ ഐഡി നമ്പര്‍ എന്നിവയോടൊപ്പം അതേ വോട്ടര്‍മാര്‍ക്ക് മറ്റു ബൂത്തുകളില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അവിടുത്തെ അഡ്രസ്, അതേ വോട്ടര്‍ക്ക് തൊട്ടടുത്ത നിയോജക മണ്ഡലത്തില്‍ ഉള്ള വോട്ടിന്റെ ഐഡി നമ്പര്‍, അഡ്രസ് എന്നിവയുടെ പട്ടികയാണ് പുറത്ത് വിട്ടിരിക്കുന്നത്.

വെബ്‌സൈറ്റ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. പുതിയ അപ്ഡേഷനൊപ്പം ഫോട്ടോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഉണ്ടാകും. തിരഞ്ഞെടുരപ്പ അവസാനിക്കും വരെ ഈ വിവരങ്ങള്‍ ലഭ്യമായിരിക്കും. കള്ളവോട്ടിനുള്ള സാധ്യതകള്‍ തടയണമെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here