കൊച്ചി: മദ്ധ്യകേരളത്തില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി നേട്ടമുണ്ടാക്കിയത് ജോസ് കെ മാണി വന്നതുകൊണ്ടല്ലെന്ന് സീറോമലബാര്‍ സഭ. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി യുഡിഎഫിന് മതനിരപേക്ഷ മുഖം നഷ്‌ടമായതുകൊണ്ടാണതെന്ന് എറണാകുളം-അങ്കമാലി അതിരൂപതാ പ്രസിദ്ധീകരണമായ സത്യദീപം. യുഡിഎഫ്- വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം വഴി മതേതരമുഖം യുഡിഎഫ് നഷ്‌ടപ്പെടുത്തി.

കുഞ്ഞാലിക്കുട്ടി കേരള രാഷ്‌ട്രീയത്തിലേക്ക് എത്തുന്നതോടെ യുഡിഎഫിന്റെ ലീഗ് ഗ്രഹണം പൂര്‍ണമാകും. കോണ്‍ഗ്രസ് ലീഗിന് കീഴടങ്ങി. യുഡിഎഫിന്റെ മതനിരപേക്ഷതയുടെ മുഖം നഷ്‌ടമായെന്ന ജനങ്ങളുടെ തോന്നല്‍ അങ്ങനെ ഇടത് മുന്നണിക്ക് നേട്ടമായി.ന്യൂനപക്ഷ വോട്ടുകള്‍ ഇടതിന് ലഭിക്കാന്‍ കാരണം ജോസ്.കെ.മാണിയുടെ നിലപാടുകൊണ്ടാണെന്ന് ഇടത് മുന്നണി പോലും കരുതില്ലെന്ന് സത്യദീപത്തിലെ എഡി‌റ്റോറിയല്‍ ലേഖനത്തില്‍ പറയുന്നു.

സ്വര്‍ണക്കടത്ത് ആരോപണങ്ങള്‍ ഫലപ്രദമായി പ്രതിരോധിച്ചും ക്ഷേമ പെന്‍ഷനുകള്‍ നല്‍കിയും,ഭക്ഷ്യകി‌റ്റ് വിതരണം വഴിയും, കൊവിഡ് പ്രതിരോധത്തിലൂടെയും ഇടത് മുന്നണി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് ഒപ്പമുണ്ടെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് സമയത്ത് എല്‍ഡിഎഫിനായി. എന്നാല്‍ യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണം ചില മാദ്ധ്യമങ്ങള്‍ക്ക് വിട്ടുനല്‍കി ഒഴിഞ്ഞൊതുങ്ങി.

ലേഖനത്തില്‍ പറയുന്നു. ജയ് ശ്രീറാം ബാനര്‍ ഉയര്‍ത്തിയതോടെ ബിജെപിയുടെ മതേതക മമത കപടമാണെന്ന് തെളിഞ്ഞു. രാഷ്‌ട്രീയ പാര്‍ട്ടികളുടെ കുത്തകയല്ല വികസനം എന്നത് 20-20യുടെ മാതൃകകള്‍ തിരഞ്ഞെടുപ്പില്‍ തെളിയിച്ചെന്നും സത്യദീപം ചൂണ്ടിക്കാട്ടുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here