ഹര്‍ത്താല്‍ തുടങ്ങി, കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുന്നു, കല്ലേറ്

0

തിരുവനന്തപുരം: സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിലും ഇന്ധന വില വര്‍ദ്ധനവിലും പ്രതിഷേധിച്ചുള്ള യു.ഡി.എഫിന്റെ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍. പല പരീക്ഷകളും മാറ്റി വച്ചു.
കെ.എസ്.ആര്‍.ടി. ദീര്‍ഘദൂര സര്‍വീസുകള്‍ സ്റ്റാന്‍ഡുകളില്‍ നിന്ന് പുറപ്പെട്ടു. എന്നാല്‍, തിരുവനന്തപുരത്ത് അടക്കം ബസുകള്‍ക്കു നേരെ കല്ലേറുണ്ടായിട്ടുണ്ട്. ആര്യനാട്, നെടുമങ്ങാട്, വിതുര, വെള്ളനാട് എന്നിവിടങ്ങളില്‍ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാലാരിവട്ടത്തും തൃശൂരും രാവിലെ വാഹനങ്ങള്‍ തടയാന്‍ നീക്കം നടന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമെന്ന് അവരുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here