യു.എ.ഇ നിലപാട് മാറ്റുന്നു, കേരളത്തിനു സഹായം ലഭിച്ചേക്കില്ല

0

ഡല്‍ഹി: പ്രളയക്കെടുതികള്‍ നേരിടാന്‍ കേരളത്തിന് യു.എ.ഇ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത സാമ്പത്തിക സഹായം നല്‍കിയേക്കില്ല. വിദേശ സര്‍ക്കാരുകളുടെ സഹായം സ്വീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ള നിലപാടാണ് മനംമാറ്റത്തിനു കാരണമെന്നാണ് സൂചന.

ഇന്ത്യയിലെ തായ്‌ലന്റ് കമ്പനികളുടെ ദുരിതാശ്വാസ സഹായം കൈമാറ്റ ചടങ്ങില്‍ നിന്ന് തായ് സ്ഥാനപതി ചുതിന്തോണ്‍ ഗോങ്‌സക്തിക്കു വിട്ടു നില്‍ക്കേണ്ടി വന്ന സാഹചര്യവും നിലപാടു മാറ്റാന്‍ യു.എ.ഇയെ പ്രേരിപ്പിക്കുന്നുണ്ട്.

യു.എ.ഇ കേരളത്തിന് 700 കോടി രൂപ വാഗ്ദാനം ചെയ്‌തെന്നും പ്രമുഖ വ്യവസായി എം.എ. യൂസഫലി ഇക്കാര്യം അറിയിച്ചുവെന്നുമാണ് പിണറായി വിജയന്‍ വെളിപ്പെടുത്തിയിരുന്നത്. ഇതിനു പിന്നാലെയാണ് 2004 മുതലുളള വിദേശ സഹായം വേണ്ടെന്ന നിലപാട് കേന്ദ്രം ചൂണ്ടിക്കാട്ടിയത്. തുടര്‍ന്ന് യു.എ.ഇ പ്രസിഡന്റ് നേതൃത്വം നല്‍കുന്ന ഖലീഫ് ഫൗണ്ടേഷനിലൂടെ സഹായം ലഭ്യമാക്കാനാണ് നീക്കം നടന്നിരുന്നത്. ഇതാണ് യു.എ.ഇ പുന:പരിശോധിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here