ചെന്നൈ: കുഴല്‍ കിണറിന്റെ 25 അടി താഴ്ചയില്‍ കുടുങ്ങിയ കുട്ടി രക്ഷാ പ്രവര്‍ത്തനത്തിനിടെ 68 അടി താഴ്ചയിലേക്ക് പോയി. തിരുച്ചിറപ്പളളി നടുകാട്ടുപ്പെട്ടിയില്‍ കുഴല്‍കിണറില്‍ വീണ ഈ രണ്ടു വയസുകാരനെ രക്ഷപെടുത്താനുള്ള തീവ്രശ്രമം തുടരുകയാണ്.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് അപകടം നടന്നത്. പ്രദേശവാസിയായ ബ്രിട്ടോയുടെ ഇളയമകനായ സുജിത്താണ് അപകടത്തില്‍പ്പെട്ടത്. മഴ പെയ്ത് കുതിര്‍ന്ന കിണര്‍ക്കരയിലെ മണ്ണ് ഇടിഞ്ഞാണ് അവിടെ കളിക്കുകയായിരുന്ന കുട്ടി ഉള്ളിലേക്കു പതിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കുഴിക്കുള്ളില്‍ നിന്ന് കുട്ടിയുടെ കൈയില്‍ കുരുക്കിട്ട് ഉയര്‍ത്താനാണ് രക്ഷാസംഘം ശ്രമിച്ചത്. ഇതിനിടെ കുട്ടി വഴുതി പോവുകയായിരുന്നു. 15 മണിക്കൂറോളമായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here