മലചവിട്ടാന്‍ വീണ്ടും യുവതികളെത്തി, മടക്കി അയച്ചെന്ന് പോലീസ്

0
2

നിലയ്ക്കല്‍: ശബരിമല ദര്‍ശനത്തിന് നിലയ്ക്കല്‍ വരെ വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിശാന്തിനെയും ഷാനിലയെയും പോലീസ് മടക്കി അയച്ചു.

പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കലിലെത്തിയത്. ദര്‍ശനത്തിന് അവസരം ഒരുക്കണമെന്ന് പോലീസിനോട് ഇവര്‍ ആവശ്യപ്പെട്ടു. കണ്‍ട്രോള്‍റൂമിലെത്തിച്ച യുവതികളോട് പോലീസ് ഉദ്യോഗസ്ഥര്‍ അര മണിക്കൂറോളം ചര്‍ച്ച നടത്തി. പിന്നീട് ഇവരെ പോലീസ് വാഹനത്തില്‍ നിലയ്ക്കലില്‍ നിന്ന് മാറ്റുകയായിരുന്നു. ഇവരെ മടക്കി അയച്ചതായി പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here