ശക്തമായ പ്രതിഷേധം, രണ്ട് യുവതികള്‍ അപ്പാച്ചിമേടും മരക്കൂട്ടവും പിന്നിട്ടശേഷം തിരികെ ഇറക്കി

0
17
 • ശബരിമലയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ 200 പേര്‍ക്കെതിരെ പോലീസ് കേസ് എടുത്തു.
 • മരക്കൂട്ടത്ത് യുവതിയെ തടഞ്ഞതിലും സന്നിധാനത്ത് നാമജപം നടത്തിയതിലുമാണ് കേസ്.
 • ഡബിള്‍ റോളാണ് സര്‍ക്കാര്‍ കളിക്കുന്നത്. ശബരിമലയിൽ ശാന്തത ഇല്ലാതാക്കിയത് പോലീസും സർക്കാരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഭക്തരുടെ വികാരത്തെ പൂർണ്ണമായും അവഗണിക്കുന്ന നിലപാടിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്.
 • ശബരിമലയില്‍ ക്രമസമാധാന പ്രശ്‌നം സൃഷ്ടിക്കുന്ന, പരിധികടന്നുള്ള ബലപ്രയോഗത്തിനില്ലെന്ന് ഡി.ജി.പി
 • വനംവകുപ്പിന്റെ എമര്‍ജന്‍സി റസ്‌ക്യൂ സര്‍വീസിനു ഉപയോഗിക്കുന്ന ആംബുലന്‍സ് സ്വാമി അയ്യപ്പന്‍ റോഡിലൂടെ എത്തി. രണ്ടുപേരെയും വലിച്ചിഴച്ച് ആംബുലന്‍സില്‍ കയറ്റി തിരികെ കൊ്ണ്ടുപോകുന്നു.
 • സ്ഥിതിഗതികള്‍ ശാന്തമായശേഷം വീണ്ടും മലകയറ്റാമെന്നാണ് പോലീസ് അറിയിച്ചശേഷമാണ് യുവതികളെ തിരികെയിറക്കിയത്. റെസ്റ്റ് ഹൗസിലേക്കെന്നു പറഞ്ഞാണ് തിരികെ ഇറക്കുന്നതെന്ന് ബിന്ദു. മരക്കൂട്ടത്തുനിന്നു പമ്പയിലേക്കുള്ള റോഡിലൂടെ നീങ്ങിയതോടെ യുവതികള്‍ പ്രതിഷേധിക്കുന്നു. അവര്‍ റോഡില്‍ കിടക്കുന്നു.
 • മലയിറക്കുമ്പോഴും സ്വാമിമാര്‍ പ്രതിഷേധം തുടരുന്നു. ഉന്തിയും തള്ളിയും പ്രതിഷേധക്കാരെ മാറ്റിയാണ് പോലീസ് തിരിച്ചിറങ്ങുന്നത്.
 • കനക ദുര്‍ഗയ്ക്ക് ബോധക്ഷയം, രണ്ടു പേരെയും പോലീസ് തിരികെ പമ്പയിലേക്ക് കൊണ്ടുവരുന്നു.
 • ബലപ്രയോഗത്തിലൂടെ യുവതികളുമായി മുന്നോട്ടു പോകേണ്ടതില്ലെന്ന് പോലീസിന് സര്‍ക്കാര്‍ നിര്‍ദേശം. തങ്ക അങ്കി ഘോഷയാത്ര എത്തുകയും തീര്‍ത്ഥാടനം അവസാനിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആചാരലംഘനം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് വിലയിരുത്തല്‍.
 • ശബരിമല സ്‌പെഷല്‍ ഓഫീസര്‍ യുവതികളുടെ അടുത്തേക്കു വന്നതോടെ പ്രതിഷേധം വീണ്ടും കനത്തു. ചന്ദ്രാനന്ദന്‍ റോഡില്‍ സ്വാമിമാര്‍ തടിച്ചുകൂടിയതോടെ തീര്‍ത്ഥാടനം പൂര്‍ണ്ണമായും കനത്തു. പലരും വനത്തിലൂടെ നടന്ന് ഈ ഭാഗത്തേക്ക് എത്തുന്നത് സ്ഥിതി രൂക്ഷമാക്കുന്നു.
 • യുവതികളെ നടപ്പന്തലിനു സമീപം എത്തിച്ചു. അവിടെ ഭക്തര്‍ കുത്തിയിരുന്നു പ്രതിഷേധിക്കുന്നു.
 • ബുദ്ധിപരവും സമയോചിതവുമായി പോലീസ് ഇടപെടലാണ് ശബരിമലയില്‍ നടക്കുന്നതെന്ന് മന്ത്രി ഇ.പി. ജയരാജന്‍. ശാന്തിയും സമാധാനവും സന്നിധാനത്ത് കളിയാടുന്ന സാഹചര്യമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
 • യുവതികളുമായി മരക്കുത്തത്തുനിന്ന് അരകിലോമീറ്റര്‍ കൂടി മുന്നോട്ട് നീങ്ങി പോലീസ്.
 • യുവതികള്‍ മരക്കൂട്ടത്ത് കുടുങ്ങിയിട്ട് അര മണിക്കൂര്‍ പിന്നിട്ടു, കൂടുതല്‍ പോലീസ് എത്തിയാല്‍ മാത്രമേ യാത്ര സാധ്യമാകൂ. സന്നിധാനത്ത് സുരക്ഷ കര്‍ശനമാക്കി ദ്രുതകമ്മ സേനയെ വിന്യസിച്ചു.
 • യുവതികളുടെ ജീവന്‍ സംരക്ഷിക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും വിശദീകരണം.
 • യുവതികളുടെ വീടുനു മുന്നിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധം
 • യുവതികള്‍ സന്നിധാനത്തുനിന്നും ഒരു കിലോമീറ്റര്‍ അകലെ എത്തി. മുന്നോട്ടോ തിരികെയോ പോകാനാകാത്ത നിലയില്‍ യുവതികളും പോലീസും സ്വാമിമാരാല്‍ വലയപ്പെട്ട നിലയിലാണ്. ശക്തമായ പ്രതിഷേധത്തില്‍ യുവതികളുടെ യാത്ര തടസപ്പെട്ട നിലയിലാണ്.പ്രതിഷേധങ്ങളെ പൂര്‍ണ്ണമായും വകഞ്ഞുമാറ്റി യുവതികളുമായി പോലീസ് മരക്കൂട്ടം പിന്നിട്ടു

പത്തനംതിട്ട: രണ്ട് യുവതികള്‍ മല ചവിട്ടുന്നു. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദു, മലപ്പുറം സ്വദേശിനി കനകദുര്‍ഗ എന്നിവരാണ് രാവിലെ ഏഴിനു മലകയറി തുടങ്ങി.

പോലീസ് ഒരുക്കിയ സുരയ്ക്കു നടുവിലൂടെ കാനന പാതയിലൂടെ മലകയറി തുടങ്ങിയ ഇവരെ അപ്പാച്ചിമേട്ടില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. പോലീസ് ഇടപെട്ട് പ്രതിഷേധക്കാരെ നീക്കി സന്നിധാനത്തേക്കുള്ള യാത്ര വീണ്ടും തുടരുന്നു.

അഭിഭാഷകയായ ബിന്ദു, തലശ്ശേരി സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസ് പ്രൊഫസര്‍ ആണ്. സപ്ലൈകോ സെയില്‍സ് അസിസ്റ്റന്റ് മാനേജര്‍ ആണ് കനകദുര്‍ഗ.

LEAVE A REPLY

Please enter your comment!
Please enter your name here