പമ്പയില്‍ എത്തിയ അന്യസംസ്ഥാന യുവതികള്‍ മടങ്ങി

0

പമ്പ: ശബരിമല തീര്‍ത്ഥാടനത്തിന് എത്തിയ അന്യസംസ്ഥാന സംഘത്തിലെ രണ്ടു സ്ത്രീകള്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങി. തെലങ്കാന സ്വദേശികളായ വാസന്തി, ആദിശേഷന്‍ എന്നിവരാണ് ദര്‍ശനത്തിന് എത്തിയത്. ഇവര്‍ക്ക് 42 വയസായിരുന്ന പ്രായം. ഭക്തര്‍ ഇവരെ തടയുകയും തിരിച്ചയക്കുകയുമായിരുന്നു. മുതിര്‍ന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘത്തോടൊപ്പമാണ് ഇവരെത്തിയത്. യുവതികളുടെ പ്രവേശത്തിനെതിരെ ഭക്തര്‍ വഴിയില്‍ കിടന്നും ശരണം വിളിച്ചും പ്രതിഷേധിച്ചു.

ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു അയ്യപ്പഭക്ത ഉച്ചയോടെ ടോളിയില്‍ നടപന്തല്‍വരെ എത്തി. മിനിട്ടുകള്‍ക്കുള്ളില്‍ അയ്യപ്പ ഭക്തര്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഇതിനെ ആരോഗ്യപ്രശ്‌നം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ ആശുപത്രിയിലേക്കു മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here