കൊല്ലം: പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു. വാക്കനാട് കല്‍ച്ചിറ പള്ളിക്കു സമീപമാണ് വൈകുന്നേരം നാലരയോടെ അപകടമുണ്ടായത്. കരിക്കോട് ടി.കെ.എം എഞ്ചിനിയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളായ അര്‍ജുന്‍, റിസ്വാന്‍ എന്നിവരാണ് മരിച്ചത്.

കായലിനു സമീപത്തേക്ക് എത്തിയ അഞ്ചു വിദ്യാര്‍ത്ഥികളില്‍ രണ്ടുപേര്‍ കാലുതെറ്റി കായലിലേക്കു വീഴാന്‍ പോയപ്പോള്‍ സമീപശത്ത പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ പിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here