തിരുവനന്തപുരം: യു.കെ. സ്വദേശിക്കും വിദേശത്തുനിന്നു തിരിച്ചെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 21 ആയി.

പഠനത്തിന്റെ ഭാഗമായി സ്‌പെഷയിനില്‍ പോയി തിരിച്ചെത്തിയ ഡോക്ടര്‍ക്കാണ് അവസാനമായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹവുമായി ഇടപെട്ട ആള്‍ക്കാരും നിരീക്ഷണത്തിലാണ്. മൂന്നാറില്‍ നിന്നു കൊച്ചി വിമാനവളത്തിലെത്തി, പിടിയിലായ യു.കെ. സ്വദേശി കളമശേരി ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സംഘത്തിലുള്ളവര്‍ ഹോട്ടലിലും ചികിത്സയിലാണ്.

289 പേര്‍ ആശുപത്രിയിലുള്ളതടക്കം സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 10,944 പേര്‍ നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളുള്ള 2147 വ്യക്തികളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 1514 എണ്ണം നെഗറ്റീവാണ്.

റെയില്‍വേ സ്‌റ്റേഷനുകളും ചെക്ക്‌പോസ്റ്റുകളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here