ശക്തമായ പ്രതിഷേധം, 18-ാം പടി ചവിട്ടിയാല്‍ നട അടയ്ക്കുമെന്ന് തന്ത്രി, നടപ്പന്തല്‍വരെ എത്തിയ യുവതികള്‍ മടങ്ങി

0

പമ്പ: ശക്തമായ പോലീസ് അകമ്പടിയില്‍ രണ്ട് യുവതികള്‍ മലകയറി. പോലീസ് അകമ്പടിയോടെ നടപന്തല്‍വരെ യുവതികള്‍ എത്തി. യുവതികള്‍ പതിനെട്ടാം പടി ചവിട്ടിയാല്‍ ശ്രീകോവില്‍ അടയ്ക്കുമെന്ന് തന്ത്രിയും പൂജാകര്‍മ്മങ്ങള്‍ നിര്‍ത്തിവയ്ക്കുന്ന നിലപാട് ശാന്തിക്കാരും കൈക്കൊണ്ടു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് യുവതികളെ പോലീസ് മടക്കിക്കൊണ്ടുപോയി.

ഹൈദരാബാദില്‍ നിന്നെത്തിയ മാധ്യമപ്രവര്‍ത്തക കവിത റിപ്പോര്‍ട്ടിംഗിനായും എറണാകുളം സ്വദേശിനി രഹ്ന ഫാത്തിമ എന്നിവരാണ് ദര്‍ശനത്തിനായിട്ടുമാണ് രാവിലെ മല കയറി തുടങ്ങിയത്. പോലീസ് വേഷമാണ് കവിത ജക്കാല ധരിച്ചിരുന്നത്. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പോലീസിന്റെയും അകമ്പടിയോടെ വന്‍ സുരക്ഷയിലാണ് സംഘം യാത്ര തിരിച്ചത്. ഇന്നലെ രാത്രിയാണ് കവിതയും കൂടെയുള്ള രണ്ടുപേരും സന്നിധാനത്തെത്തി റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. രാത്രിയില്‍ യാത്ര സാധ്യമല്ലെന്നും രാവിലെ സുരക്ഷ ഉറപ്പാക്കാമെന്നുമാണ് പോലീസ് അറിയിച്ചത്.

ഭക്തരുടെ കനത്ത പ്രതിഷേധത്തിനിടെയാണ് ഇവരെ നടപന്തല്‍ വരെ എത്തിച്ചത്. പ്രതിഷേധം അവസാനിപ്പിക്കണമെന്നും പോലീസ് ബലപ്രയോഗത്തിനില്ലെന്നും ഐ.ജി. ശ്രീജിത്ത് ഭക്തരോട് പറഞ്ഞുവെങ്കിലും പ്രതിഷേധക്കാര്‍ കൂട്ടാക്കിയില്ല. ഇതിനിടെ, യുവതികള്‍ പടി ചവിട്ടിയാല്‍ ക്ഷേത്രം പൂട്ടി താക്കോല്‍ പന്തളം കൊട്ടാരത്തെ ഏല്‍പ്പിക്കണമെന്ന് കൊട്ടാരം പ്രതിനിധി തന്ത്രിയോട് ആവശ്യപ്പെട്ടു. ശബരിമലയില്‍ എത്തിയത് ആക്ടിവിസ്റ്റുകളാണെന്നും വിശ്വാസികള്‍ക്ക് സംരക്ഷണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.

തലസ്ഥാനത്തും ചര്‍ച്ചകള്‍ സജീവമായി. ഗവര്‍ണര്‍ ഡി.ജി.പിയെ വിളിപ്പിച്ചു. ദേവസം മന്ത്രി പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. പിന്നാലെ ഒരു മണിക്കൂര്‍ ചര്‍ച്ചയ്‌ക്കൊടുവിലാണ് യുവതികള്‍ മടങ്ങാന്‍ സന്നദ്ധത അറിയിച്ചയ്. മടങ്ങുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് രഹ്ന പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here