ഡല്‍ഹി: രണ്ടില ചിഹ്നം ജോസ് കെ. മാണി വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മിഷന് ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. ഇതോടെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നത്തില്‍ മത്സരിക്കാനുള്ള തടസം നീങ്ങി.
രണ്ടില ചിഹ്നം ജോസ് വിഭാഗത്തിനു നല്‍കാനുള്ള തീരുമാനം ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന് ബെഞ്ചും ശരിവച്ചിരുന്നു. ഇത് ചോദ്യം ചെയ്താണ് പി.ജെ. ജോസഫും കൂട്ടരും സുപ്രീം കോടതിയിലെത്തിയത്. ചിഹ്നം അനുവദിക്കാനുള്ള അധികാരം കമ്മിഷനാണെന്ന ഹൈക്കോടതി വിധിയില്‍ ഇടപെടുന്നില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ഹര്‍ജി തള്ളിയത്.