രാജൗരി: നിയന്ത്രണ രേഖയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പാക്കിസ്ഥാന്‍ നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് സെെനികര്‍ക്ക് വീരമൃത്യു. ജമ്മു കശ്മീരിലെ രാജൗരി ജില്ലയില്‍ നടന്ന വെടിവെപ്പിലാണ് ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടമായത്.സുന്ദര്‍ബാനി സെക്ടറിലാണ് വെടിവെപ്പ് നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.  വെടിവെപ്പില്‍ യുവ സൈനികരായ പ്രേം ബഹാദൂര്‍ ഖത്രി, റൈഫിള്‍മാന്‍ സുഖ്‌ബീര്‍ സിംഗ് എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ പിന്നീട് ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരന്നു.

ഇന്നലെ പാക് സെെന്യം നടത്തിയ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ ഒരു സുബേദാറും സിവിലിയനും ജീ്വന്‍ നഷ്ടമായിരുന്നു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ പൂഞ്ച് ജില്ലയിലെ കിര്‍ണി, കസ്ബ, ഷാപൂര്‍ മേഖലകളിലാണ് പാകിസ്ഥാന്‍ മോര്‍ട്ടാര്‍ ഉപയോഗിച്ച്‌ ആക്രമണം നടത്തിയത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് പൂഞ്ചിലെ ദിഗ്വാര്‍, മാള്‍ട്ടി, ഡള്ളന്‍ പ്രദേശങ്ങളിലും പാകിസ്ഥാന്‍ സൈന്യം വെടിനിര്‍ത്തല്‍ ലംഘനം നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here