തൃശൂര്‍: കൊറ്റമ്പത്തൂര്‍ ഇല്ലിക്കുണ്ട് വനമേഖലയില്‍ കാട്ടുതീ കെടുത്തുന്നതിനിടെ മൂന്നു വനം ഉദ്യോഗസ്ഥര്‍ക്ക് ദാരുണാന്ത്യം. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് ലിമിറ്റഡിന്റെ അക്കേഷ്യ മരങ്ങളുടെ എസ്‌റ്റേറ്റിലുണ്ടായ തീപിടിത്തത്തില്‍ വനം ട്രൈബല്‍ വാച്ചര്‍ പെരിങ്ങന്‍കുത്ത് വാഴച്ചാല്‍ ആദിവാസി കോളജിനിയെ ദിവാകരന്‍ (43), താല്‍ക്കാലിക ജീവനക്കാരന്‍ വേലായുധന്‍ (54), വട്ടപ്പറമ്പില്‍ ശങ്കരന്‍ (48) എന്നിവരാണ് മരിച്ചത്. രണ്ടു പേര്‍ സംഭവസ്ഥലത്തും ഗുരുതരമായി പൊള്ളലേറ്റ ശങ്കരന്‍ ഞായറാഴ്ച രാത്രി തൃശൂരിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്.

പൂങ്ങോട് ഫോറസ്റ്റ് സ്‌റ്റേഷന്റെ പരിധിയിലുള്ള ഇല്ലിക്കുണ്ട് കാട്ടിലായിരുന്നു തീപിടിത്തം. കൊമ്പമ്പത്തൂര്‍, കുമരംപനാല്‍, പള്ളം മേഖലകളോടു ചേര്‍ന്നു കിടക്കുന്ന മലയുടെ മുകളില്‍ മൂന്നു ദിവസമായി തീ കണ്ടതായി നാട്ടുകാര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here