കാസര്‍കോട്ടുാകാരായ രണ്ടു കുടുംബങ്ങളെ കാണാനില്ല, യെമനില്‍ എത്തി

0

കാസര്‍കോട്: ദുബായിയിലേക്കു പോയ ആറു പേരടങ്ങുന്ന കുടുംബത്തെ ജൂണ്‍ 15 മുതല്‍ കാണാനില്ല. ഇവര്‍ക്കൊപ്പം അഞ്ചു പേരടങ്ങുന്ന മറ്റൊരു കുടുംബത്തെയും കാണാനില്ലെന്ന് റിപ്പോര്‍ട്ട്. ആറു പേരെ കാണാനില്ലെന്നപ പരാതിയില്‍ കാസര്‍കോട് പോലീസ് അന്വേഷണം തുടങ്ങി.

ചെമ്മനാട് മുണ്ടാങ്കുളത്തെ എം. അബ്ദുള്‍ ഹമീദിന്റെ പരാതിയിലാണ് കേസ്. മകള്‍ നാസിറ, മകളുടെ ഭര്‍ത്താവ് സവാദ്, സവാദിന്റെ രണ്ടാം ഭാര്യ റൈഹാനത്ത്, മൂന്നു മക്കള്‍ എന്നിവരെ കാണാനില്ലെന്നാണ് പരാതി. സവാദിന് ദുബായില്‍ മൊബൈല്‍, അത്തര്‍ കടകളാണുള്ളത്.

സവാദിന്റെ ശബ്ദസന്ദേശം ബന്ധുക്കള്‍ക്ക് ലഭിച്ചതോടെ ഇവര്‍ യെനില്‍ എത്തിയതായിട്ടാണ് വിവരം. വിദ്യാഭ്യാസ ആവശ്യത്തിനാണ് യെമനില്‍ എത്തിയതെന്നാണ് സന്ദേശത്തിലുള്ളത്. ഇവര്‍ ഐഎസില്‍ ചേര്‍ന്നോയെന്ന സംശയത്തെ തുടര്‍ന്നാണ് അന്വേഷണവും ചര്‍ച്ചകളും സജീവമാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here