തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യാ ഫാര്‍മസിയില്‍ മരുന്നുകളുടെ ക്ഷാമം പരിഹരിക്കാത്ത മാനേജര്‍ക്കു സസ്പെന്ഷന്. വ്യാഴാഴ്ച രാത്രിയാണ് ആരോഗ്യമന്ത്രി തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയത്. രോഗിയുടെ പരാതിയെ തുടര്‍ന്ന് കാരുണ്യ ഫാര്‍മസിയിലും പരിശോധനയുണ്ടായി. എന്നാല്‍, രോഗിയുടെ കുറിപ്പിലുണ്ടായിരുന്ന ഒരു മരുന്നും കാരുണ്യയിലുണ്ടായിരുന്നില്ല.
അത്യാവശ്യ മരുന്നുള്‍ കൃത്യമായി സ്റ്റോക്കു ചെയ്യാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കെ.എം.എസ്.സി.എല്ലിനോട് മന്ത്രി നിര്‍ദേശിച്ചു. പിന്നാലെയാണ് ഡിപ്പോ മാനേജനെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
The Karunya depot manager has been suspended due to the unavailability of medicines at the Karunya Pharmacy in Thiruvananthapuram Medical College.