തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. രോഗ ലക്ഷണങ്ങളോടെ കുവൈറ്റില്‍ നിന്നും നാട്ടിലെത്തിയ തിരുവനന്തപുരം ആലങ്കോട് സ്വദേശിയെ ക്വാറന്റീന് ചെയ്യാതെ വീട്ടിലേക്ക് അയച്ചത് ഗുരുതര വീഴ്ച. സ്രവം ശേഖരിച്ചശേഷം വീട്ടിലേക്ക് അയച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ 42 കാരനു രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഞായറാഴ്ച 61 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
മാവൂര്‍ സ്വമദശിനി സുലേഖ (52)യാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചത്. ഹൃദ്രോഗിയായ ഇവര്‍ ഈ മാസം 25നാണ് നാട്ടിലെത്തിയത്. സുലേഖയുടെ ഭര്‍ത്താവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. ചികിത്സയിലായിരുന്ന 15 പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. നിലവില്‍ 670 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഞായറാഴ്ച രാവിലെ സ്വകാര്യ വാഹനത്തില്‍ ഇദ്ദേഹത്തെ വീട്ടിലേക്ക് അയച്ചതിനു പിന്നാലെയാണ് പരിശോധനാഫലം പോസിറ്റീവ് ആയത്. വിമാനത്താവളത്തില്‍ നിന്നും മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്ത കേസിലാണ് വീഴ്ചയുണ്ടായിട്ടുള്ളത്. ഇദ്ദേഹത്തിനു കുവൈറ്റില്‍ വച്ചും കോവിഡ് ബാധിക്കുകയും സുഖം പ്രാപിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.