തിരുവനന്തപുരം: ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ചയും പൊതുഅവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്കെല്ലാം ചൊവ്വാഴ്ച അവധിയായിരിക്കും. ചെറിയ പെരുന്നാളിന്റെ കലണ്ടര്‍ അവധി തിങ്കളാഴ്ചയാണ്. ശവ്വാല്‍ മാസപ്പിറവി ദൃശമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ചൊവ്വാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അന്നും അവധി നല്‍കിയിരിക്കുന്നത്.