തൃപ്തി ദേശായിയും സംഘവും കൊച്ചിയിലെത്തി, ഒപ്പം കൂടിയ ബിന്ദുവിനു നേരെ മുളകു പൊടി സ്‌പ്രേ, പ്രതിഷേധം

0
9

കൊച്ചി: ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിയും സംഘവും എത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദര്‍ശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പമുണ്ട്.

വിമാനത്താവളത്തില്‍ നിന്നും കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസിലേക്കാണ് സംഘം എത്തിയത്. ബിന്ദു അമ്മിണിക്കു നേരെ മുളകുപൊടി ആക്രമണമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകരാണ് മുളകുപൊടി സ്‌പ്രേ ചെയ്തതെന്ന് ബിന്ദു അമ്മിണി ആരോപിച്ചു. ബിന്ദുവിനെ ആശുപത്രിയിലേക്കു മാറ്റുകയും ആക്രമണം നടത്തിയയാളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഹിന്ദു ഹെല്‍പ്പ് ലൈന്‍ കോഡിനേറ്റര്‍ ശ്രീനാഥ് പത്മനാഭനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയ ബിന്ദു ബാഗ് അടക്കമുള്ള സാധനങ്ങള്‍ എടുക്കാനായി കമ്മിഷണര്‍ ഓഫീസിനു മുന്നിലേക്കു മടങ്ങിയെത്തിയപ്പോള്‍ വീണ്ടും ആക്രമണമുണ്ടായി.

ശബരിമല ദര്‍ശനത്തിന് ആവശ്യമായ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൃപ്തി ദേശായിയും സംഘവും കമ്മിഷണര്‍ ഓഫീസിലെത്തിയത്. പിന്നാലെ സി.ജി. രാജഗോപാല്‍ അടക്കമുള്ള ബി.ജെ.പി നേതാക്കളും അയ്യപ്പ ഭക്തരും കമ്മിഷണര്‍ ഓഫീസിനു മുന്നിലെത്തി. ഇതിനിടെയാണ് മുളകുപൊടി ആക്രമണമുണ്ടായത്. മുളകുപൊടി സ്‌പേ ചെയ്തയാളെ പിന്നാലെ ചെന്ന് ബിന്ദു മര്‍ദ്ദിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here