കൊച്ചി: ശബരിമല പ്രവേശനത്തിന് കൊച്ചിയിലെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയും സംഘവും വിമാനത്താവളത്തില്‍ കുടുങ്ങി. പുലര്‍ച്ചെ 4.30 ഓടെ ഇന്‍ഡിഗോ വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായി പുറത്തിറങ്ങാതെ പ്രതിരോധം തീര്‍ത്ത് നാമജപവുമായി ബി.ജെ.പി പ്രവര്‍ത്തകരും അയ്യപ്പ ഭക്തരും രംഗത്തെത്തി. തൃപ്തിക്കും കൂട്ടര്‍ക്കും വാഹനം നല്‍കാന്‍ ടാക്‌സി ഡ്രൈവര്‍മാരോ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരോ തയാറായില്ല.

എന്നാല്‍, യാത്രയില്‍ നിന്ന് പിന്‍മാറാന്‍ തൃപ്തി തയാറായിട്ടില്ല. ദര്‍ശനം ലഭിക്കുന്നതുവരെ കേരളത്തില്‍ തങ്ങും. തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നു ഹോട്ടലിലേക്കു മാറ്റാനുള്ള ശ്രമങ്ങളും പോലീസ് നടത്തുന്നുണ്ട്. ഇതിനോട് സഹകരിക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിട്ടില്ല. പ്രതിഷേധക്കാരുടെ എണ്ണം വന്‍തോതില്‍ വര്‍ദ്ധിക്കുന്നതും പോലീസിനു തലവേദനയായി.

വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും സമരം ഗുരുതരമായി ബാധിച്ചു.
ഒടുവില്‍ രാത്രി ഒമ്പതോടെ, ഈ മണ്ഡലകാലത്തു തന്നെ ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ച് തൃപ്തിയും കൂട്ടരും മടങ്ങി.

LEAVE A REPLY

Please enter your comment!
Please enter your name here