തൃപ്തി ശബരിമലയിലേക്കില്ല, ബിന്ദു സുപ്രീം കോടതിയിലേക്ക്

0
10

കൊച്ചി: ശബരിമല ദര്‍ശനത്തിനുള്ള ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെയും ബിന്ദുവിന്റെയും ശ്രമം ഉപേക്ഷിച്ചു. ശബരിമലയിലേക്കില്ലെന്ന് തൃപ്തി ദേശായി വ്യക്തമാക്കി. കോടതി അലക്ഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ബിന്ദുവിന്റെ അഭിഭാഷകയും പ്രതികരിച്ചു.

രാത്രി 12.20 ന്റെ വിമാനത്തില്‍ തൃപ്തിയും കൂട്ടരും മടങ്ങും. ശബരിമല ദര്‍ശനത്തിന് സുരക്ഷ നല്‍കില്ലെങ്കില്‍ അക്കാര്യം എഴുതി നല്‍കണമെന്ന നിലപാടിലാണ് തുപ്തി. സുപ്രീം കോടതിയെ സമീപിക്കുമ്പോഴും ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന ബിന്ദുവും ആവര്‍ത്തിക്കുന്നുണ്ട്.

തൃപ്തി ദേശായി അടക്കം ഒരു സ്ത്രീയെയും സര്‍ക്കാര്‍ സംരക്ഷണയില്‍ മല ചവിട്ടിക്കില്ലെന്ന് മന്ത്രി എ.കെ. ബാലന്‍ വ്യക്തമാക്കി. ശബരിമലയില്‍ സമാധാനം ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബിന്ദു അമ്മിണിക്കു നേരെ നടന്ന ആക്രമണം മനുഷ്യാവകാശ ലംഘനമാണെന്നും മന്ത്രി പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here