ട്രംപിന് സമൂഹ മാധ്യമ വിലക്ക്; ട്വിറ്റര്‍, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചു

അമേരിയ്ക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻെറ സമൂഹ മാധ്യമങ്ങളിലെ എല്ലാ അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചു. ട്വിറ്റര്‍, ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകളാണ് മരവിപ്പിച്ചിരിയ്ക്കുന്നത്. 24 മണിയ്ക്കൂറിലേക്കാണ് ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തത്. യുഎസ് ക്യാപിറ്റോൾ കലാപത്തിൻെറ അടിസ്ഥാനത്തിൽ ആണ് ട്രംപിൻെറ അക്കൗണ്ടുകൾ മരവിപ്പിച്ചിരിയ്ക്കുന്നത്.

അദ്ദേഹത്തിൻെറ മൂന്ന് വിവാദ ട്വീറ്റുകൾ ട്വിറ്ററിൽ നിന്ന് നീക്കം ചെയ്തിട്ടുമുണ്ട്. 12 മണിയ്ക്കൂര്‍ നേരത്തേയ്ക്കാണ് ട്വിറ്റര്‍ ട്രംപിനെ ബ്ലോക്ക് ചെയ്തിരിയ്ക്കുന്നത്. സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട മാര്‍ഗ നിര്‍ദേശങ്ങൾ പ്രസിഡൻറ് ലംഘിയ്ക്കുന്നു എന്നതാണ് കമ്പനികളുടെ വാദം. ബ്ലോക്ക് ചെയ്തിരിക്കുന്നതിനാൽ ക്യാപിറ്റോൾ കലാപവുമായി ബന്ധപ്പെട്ട അഭിപ്രായ പ്രകടനങ്ങൾ സമൂഹ മാധ്യമങ്ങളിൽ പരസ്യമായി ട്രംപിന് നടത്താനാകില്ല. നിയുക്ത അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻറ് വിജയം അംഗീകരിയ്ക്കാൻ തയ്യാറാകാത്ത ട്രംപിൻെറ പരാമര്‍ശങ്ങൾ ക്യാപിറ്റോൾ ആളിക്കത്തിച്ചേക്കും എന്നതുൾപ്പെടെയുള്ള കാരണങ്ങളാലാണ് വിലക്ക്.

ട്രംപ് അനുകൂലികൾ അഴിച്ചു വിട്ട ആക്രമണങ്ങളുടെ ചില ചിത്രങ്ങൾ ട്രംപ് ഫേസ്ബുക്കിൽ പങ്കു വെച്ചിരുന്നു. ഇതും ഫേസ് ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ചിത്രങ്ങൾ പങ്കു വെച്ചത്.ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം മേധാവി ആഡം മൊസ്സേറി ട്രംപിൻെറ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്

LEAVE A REPLY

Please enter your comment!
Please enter your name here