ഡല്‍ഹി: പൗരത്വ നിയമഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പൗരത്വ നിയമഭേദഗതിയെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ജനങ്ങള്‍ക്കുവേണ്ടി ഉചിതമായ തീരുമാനം ഇന്ത്യ കൈകൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മതസ്വാതന്ത്ര്യം സംബന്ധിച്ച് ചര്‍ച്ച നടത്തി. ജനങ്ങള്‍ക്ക് മതസ്വാതന്ത്ര്യം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിക്കുന്നതെന്നും ട്രംപ് പറഞ്ഞു. ഡല്‍ഹിയിലെ അക്രമ സംഭവങ്ങളെക്കുറിച്ച് കേട്ടുവെങ്കിലും അതുസംബന്ധിച്ച ചര്‍ച്ച പ്രധാനമന്ത്രിയുമായി നടത്തിയിട്ടില്ല.

ഇന്ത്യയുമായി കുടുതല്‍ പ്രതിരോധ ഇടപാടുകളുണ്ടാകും. രക്തചൊരിച്ചില്‍ ആരും ആഗ്രഹിക്കുന്നില്ല. ഇന്ത്യ-പാക് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടാന്‍ തയാറാണ്. പാകിസ്താനുമായി നല്ല ബന്ധമാണ് അമേരിക്കയ്ക്കുള്ളതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here