ട്രംപിന് മനം മാറ്റം: കാലം എല്ലാം തെളിയിക്കും

0
119

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട റിപ്പബ്ലിക്ക് സ്ഥാനാര്‍ത്ഥി ഡോണാള്‍ഡ് ട്രംപ് ആദ്യമായി പരാജയം സമ്മതിക്കുന്ന തരത്തില്‍ പ്രതികരണം നടത്തി.

 ''കാലം എല്ലാം തെളിയിക്കും. നമ്മള്‍ ഒരിക്കലും ലോക് ഡൗണിലേക്ക് പോകില്ല. ഞാന്‍ എന്തായാലും പോവില്ല. എന്നാല്‍ ഭാവിയില്‍ എന്താണ് സംഭവിക്കുന്നതെന്നതെന്ന് ആര്‍ക്കറിയാം. അതിനൊക്കെ  ഉത്തരം നല്‍കുന്നത് കാലമായിരിക്കും എന്നായിരുന്നു''- ഇതായിരുന്നു ട്രംപിന്റെ പ്രതികരണം.

എന്നാല്‍ തോല്‍വി എന്നാണ് അംഗീകരിക്കുന്നതെന്ന മാധ്യമ പ്രവര്‍ത്തകരുടെ നേരിട്ടുള്ള ചോദ്യത്തിന് മറുപടി നല്‍കിയതുമില്ല. കഴിഞ്ഞ ദിവസം നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ 306 ഇലക്ടറല്‍ കോളേജ് വോട്ട് നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബെയ്ഡന്‍ വിജയിച്ചിരുന്നു. എന്നാല്‍ ട്രംപിന് നേടാനായത് 232 വോട്ടുകള്‍ മാത്രം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ അട്ടിമറി ആരംഭിച്ച ട്രംപ് ഒരു ഘട്ടത്തിലും പരാജയം സമ്മതിച്ചിരുന്നിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here