വാഷിങ്ടണ്‍: ഇസ്ലാമിക് സ്‌റ്റേറ്റ്‌സ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദി മരിച്ചു. ലോകത്തെ ഏറ്റവും വലിയ ഭീകരന്‍ യു.എസ്. സൈന്യം വളഞ്ഞതിനെ തുടര്‍ന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാല്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ചിതറിത്തെറിച്ച ബാഗ്ദാദിയുടെ മൃതദേഹം ഡി.എന്‍.എ പരിശോധന നടത്തിയാണ് മരണം സ്ഥിരീകരിച്ചത്.

വടക്കു പടിഞ്ഞാറന്‍ സിറിയയില്‍ യു.എസ്. നടത്തിയ രണ്ടു മണിക്കൂറോളം നീണ്ട ഓപ്പറേഷനിലാണ് ഭീകരന്‍ ഒസാമ ബില്‍ ലാദനു സമാനമായി അമേരിക്ക കണ്ടിരുന്ന ഭീകരന്റെ അന്ത്യം. ഇയാള്‍ക്കൊപ്പം മൂന്നു കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്. 11 കുട്ടികളെ സേന സുരക്ഷിത സ്ഥാനത്തേക്കു മാറ്റി. ആക്രമണം അമേരിക്കന്‍ പ്രസിഡന്റ് അടക്കമുള്ളവര്‍ ലൈവായി കണ്ടിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഭീരുവായിട്ടാണ് ബാഗ്ദാദി മരിച്ചതെന്നും മരണസമയത്ത് ഉറക്കെ നിലവിളിച്ചിരുന്നുവെന്നും വ്യക്തമാക്കിയ ട്രംപ് ഐഎസില്‍ ചേരാന്‍ പോകുന്നവര്‍ ഇതും ഓര്‍ക്കണമെന്നും വ്യക്തമാക്കി. ബാഗ്ദാദിയെ കൊലപ്പെടുത്താന്‍ ഇന്റലിജന്‍സ് വിവരങ്ങള്‍ നല്‍കിയ റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് രാജ്യങ്ങള്‍ക്കും സിറിയന്‍ കുര്‍ദുകള്‍ക്കും ട്രംപ് അഭിനന്ദനം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here