വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് പദവി ഒഴിയുന്നതിനു മുമ്പായി മകളുടെ വിവാഹനിശ്ചയം നടത്തി ഡോണാൾഡ്
ട്രംപ്. ട്രംപിന്റെ മകൾ ട്രിഫാനി ട്രംപിന്റെ വിവാഹനിശ്ചയം നടത്തിയത്. കാമുകനായ മൈക്കൽ ബൗലോസിനൊപ്പം വൈറ്റ് ഹൗസിന്റെ വരാന്തയിൽ നിൽക്കുന്ന ചിത്രം ടിഫാനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം പങ്കുവച്ചു
കൊണ്ടാണ് വിവാഹനിശ്ചയ വാർത്ത ടിഫാനി പുറത്തുവിട്ടത്.
ടിഫാനി പങ്കുവച്ച ചിത്രം ബൗലോസും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. വിവാഹനിശ്ചയം കഴിഞ്ഞെന്നും ഒരുമിച്ചുള്ള ജീവിതം തുടങ്ങുകയാണെന്നുമുള്ള അടിക്കുറിപ്പോടെയാണ് ബൗലോസ് ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ട്രംപിന്റെ രണ്ടാമത്തെ ഭാര്യ മർല മേപ്പിൾസിന്റെ ഏക മകളാണ് ടിഫാനി.
ഇരുപത്തിയേഴു വയസുള്ള ടിഫാനി ജോർജിറ്റൻ സർവകലാശാലയിലെ ലോ സ്കൂളിൽ നിന്ന് ബിരുദം നേടിയിട്ടുണ്ട്.
ബൗലോസ് ടിഫാനിയേക്കാൾ ഇളയതാണ്. ഇരുപത്തിമൂന്നു വയസുള്ള ബൗലോസ് നൈജീരിയൻ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശിയാണ്.
ലാഗോസിലാണ് ബൗലോസ് വളർന്നതെങ്കിലും പഠിച്ചത് ലണ്ടനിലാണ്. 2018 ജനുവരിയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പുറത്തു വന്നിരുന്നു. ട്രംപ് കുടുംബത്തിന്റെ മിക്ക പരിപാടികളിലും കുടുംബസമേതം ആയിരുന്നു ബൗലോസ് പങ്കെടുത്തിരുന്നത്. ട്രംപിന്റെ താങ്ക്സ് ഗിവിങ് പാർട്ടിയിൽ കുടുംബത്തോടൊപ്പം ആയിരുന്നു ബൗലോസ് പങ്കെടുത്തത്.