ട്രംപ് കുറ്റവിമുക്തന്‍, ഇംപീച്ച് വേണ്ടെന്ന് അമേരിക്കന്‍ സെനറ്റ്

0
2

വാഷിംഗ്ടണ്‍: ട്രംപിനെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനു തിരിച്ചടി. ട്രംപ് അധികാര ദുര്‍വിനിയോഗം നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസിന്റെ അന്വേഷണം തടസ്സപ്പെടുത്തിയിട്ടില്ലെന്നും വിലയിരുത്തിയ സെനറ്റ് ഇംപീച്ച് ചെയ്യേണ്ടെന്ന് തീരുമാനിച്ചു. ഇതോടെ നാലുമാസത്തെ ഇംപീച്ചുമെന്റ് വിചാരണയ്ക്കു അവസാനമായി.

ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നു നടന്ന വോട്ടെടുപ്പ് പ്രമേയം 48നെതിരെ 52 വോട്ടുകള്‍ക്കാണ് തള്ളിയത്. രണ്ടാം ആരോപണം തള്ളിയത് 47നെതിരെ 53 വോട്ടുകള്‍ക്കാണ്. വിഷയത്തില്‍ ട്രംപിന്റെ പ്രതികരണം അടുത്തദിവസം ഉണ്ടാകും.

LEAVE A REPLY

Please enter your comment!
Please enter your name here