മുംബൈ: ടി.ആര്‍.പി തട്ടിപ്പ് കേസില്‍ റിപ്പബ്ലിക് ടി.വി സി.ഇ.ഒ വികാസ് ഖന്‍ചന്ദാനിയെ മുംബൈ പോ​ലീ​സ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാന്‍ ഒരു ദിവസം ശേഷിക്കെയാണ് അറസ്റ്റ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. ടിആര്‍പി തട്ടിപ്പ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അര്‍ണബിന്റെ ഹര്‍ജി ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് വികാസിന്റെ അറസ്റ്റ്. നേരത്തെ വികാസിനെ പോലീസ് അഞ്ച് ദിവസത്തോളം ചോദ്യം ചെയ്തിരുന്നു. തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ഇയാളില്‍ നിന്ന് ലഭിച്ചുവെന്നാണ് പോലീസ് പറയുന്നത്.

റിപ്പബ്ലിക് ടിവി, ബോക്സ് സിനിമ,ഫക്ത് മറാത്ത എന്നീ ചാനലുകള്‍ തട്ടിപ്പിലൂടെ റേറ്റിംഗ് പെരുപ്പിച്ച്‌ കാണിച്ചെന്നായിരുന്നു മുംബൈ പൊലീസിന്‍റെ കണ്ടെത്തല്‍. ഒക്ടോബര്‍ ആറിനാണ് ഇതുസംബന്ധിച്ച്‌ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ബാ​രോ​മീ​റ്റ​ര്‍ സ്ഥാ​പി​ച്ച്‌ റേ​റ്റി​ങ്​ ന​ട​ത്തു​ന്ന ഹാ​ന്‍​സ് റി​സ​ര്‍​ച്​ ഗ്രൂ​പ്​ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​യ പോ​ലീ​സ്.റി​പ്പ​ബ്ലി​ക് ടി.​വി അ​സി​സ്​​റ്റ​ന്‍​റ്​ വൈ​സ് പ്ര​സി​ഡ​ന്‍​റ്​ ഘ​ന​ശ്യാം സി​ങ്​ അ​ട​ക്കം 12 പേ​രെ നേരത്തെ അ​റ​സ്​​റ്റ്​ ചെ​യ്തി​രുന്നു.ബാര്‍കിന് വേണ്ടി റേറ്റിങ് ബോക്‌സുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് ഹന്‍സ റിസേര്‍ച്ച് എന്ന കമ്പനിയാണ്. മുന്‍ ജീവനക്കാരുടെ സഹായത്തോടെ ചില ചാനലുകള്‍ ബോക്‌സുകളില്‍ കൃത്രിമം നടത്തുന്നുവെന്ന പരാതി ഹന്‍സ നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തായത്.




LEAVE A REPLY

Please enter your comment!
Please enter your name here