തിരുവനന്തപുരം വിമാനത്താവളം പാട്ടത്തിന്

0

ഡല്‍ഹി: തിരുവനന്തപുരം അടക്കമുള്ള ആറു വിമാനത്താവളങ്ങളുടെ നടത്തിപ്പ്, പരിപാലനം, വികസനം എന്നിവ പൊതു സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് പാട്ടത്തിനു നല്‍കും. മംഗളൂരു, അഹമ്മദാബാദ്, ജയ്പൂര്‍, ലഖ്‌നൗ, ഗുവഹാട്ടി എന്നിവയാണ് പി.പി.പി. നടപ്പാക്കുന്നതിന് കേന്ദ്രമന്ത്രിസഭ തീരുമാനിച്ച മറ്റു വിമാനത്താവളങ്ങള്‍.

ഡല്‍ഹി, മുംബൈ, കൊച്ചി, ബംഗളൂരു, ഹൈദരബാദ് വിമാനത്താവളങ്ങള്‍ നിലവില്‍ പി.പി.പി മാതൃകയിലാണ്. ഇവയുടെ നടത്തിപ്പിന് അന്താരാഷ്ട്രതലത്തില്‍ അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും ആ അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ആറെണ്ണം കൂടി പൊതു സ്വകാര്യ മേലഖലിലേക്ക് മാറ്റുന്നതെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here