തിരുവനന്തപുരം: സംസ്ഥാനത്തെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി. മലപ്പുറം ഒഴികെ മറ്റു മൂന്നു ജില്ലകളില്‍ ഏര്‍പ്പെടുത്തിയിരുന്ന ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒഴിവാക്കി. തൃശൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണാണ് ശനിയാഴ്ച മുതല്‍ ഒഴിവാക്കുന്നത്. മലപ്പുറം ജില്ലയില്‍ കൂടുതല്‍ ശക്തമായ നിലപാട് സ്വീകരിക്കേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.