തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നാളെ അര്‍ദ്ധരാത്രി മുതല്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിവലില്‍ വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വരുന്ന ജില്ലകളില്‍ നിന്നു പുറത്തു കടക്കാനോ പ്രവേശിക്കാനോ ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂ. ജില്ലകളെ സോണുകളായി തിരിച്ച് നിയന്ത്രണ ചുമതല ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. ആള്‍ക്കൂട്ടമുണ്ടാകുന്നത് കണ്ടെത്താന്‍ ഡ്രോണ്‍ പരിശോധനയു ക്വാറന്റീന്‍ ലംഘന കണ്ടെത്താന്‍ ജിയോ ഫെന്‍സിംഗ് സാങ്കേതിക വിദ്യയും ഉപയോഗിക്കും. ക്വാറന്റീന്‍ ലംഘിക്കാന്‍ സഹായിക്കുന്നവര്‍ക്കെതിരെയും കേരള എപ്പിഡമിക് ഡിസീസസ് ഓര്‍ഡിനന്‍സ് പ്രകാരം കര്‍ശന നടപടി എടുക്കും.

മരുന്നു കട, പെട്രോള്‍ ബങ്ക് എന്നിവ തുറക്കും. പത്രം, പാല്‍ എന്നിവ രാവിലെ ആറു മണിക്കു മുമ്പ് വീടുകളിലെത്തിക്കണം. വീട്ടുജോലിക്കാന്‍, ഹോംനേഴ്‌സ് എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി യാത്ര ചെയ്യാം. പ്ലംബര്‍മാര്‍, ഇലക്ട്രീഷ്യന്‍ന്മാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് വാങ്ങി അടിയന്തരഘട്ടങ്ങളില്‍ യാത്ര ചെയ്യാം. ബേക്കറി, പലവ്യഞ്ജന കടകള്‍ എന്നിവ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറക്കുന്നതാണ് അഭികാമ്യം.

ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണ ബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും രാവിലെ 10 മുതല്‍ ഒന്നുവരെ പ്രവര്‍ത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here