മാനന്തവാടി: ഇരുപത് ദിവസങ്ങളായി വയനാട്ടിലെ കുറുക്കന്‍മൂലയില്‍ ഭീതിവിതച്ച കടുവയെ കണ്ടെത്തി. ബേഗൂര്‍ വന മേഖലയില്‍ കടുവ ഒളിഞ്ഞിരിക്കുന്ന ഇടം തിരിച്ചറിഞ്ഞുവെന്നാണ് വയനാട് ഡിഎഫ്ഒ വ്യക്തമാക്കിയത്. എത്രയും വേഗം കടുവയെ പിടികൂടാനാകുമെന്നും ഡിഎഫ്ഓ അവകാശപ്പെട്ടു.

ബേഗൂര്‍ വന മേഖലയിലായിരുന്നു ഇന്നത്തെ തിരച്ചില്‍. രാവിലെ കാല്‍പ്പാടുകള്‍ കണ്ടതിന് ശേഷം കടുവ ഈ വനമേഖലയിലേക്ക് കയറിയെന്നായിരുന്നു വിലയിരുത്തല്‍. അതുകൊണ്ട് തന്നെ എല്ലാ സംഘങ്ങളും ഈ മേഖല കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടത്തിയത്.

ഈ അന്വേഷണത്തിലാണ് വളരെ അടുത്ത് നിന്ന് കടുവയെ കണ്ടുവെന്നും പല സ്ഥലങ്ങളില്‍ നിന്നും തലനാരിഴയ്ക്കാണ് കടുവയില്‍ നിന്ന് രക്ഷപ്പെട്ടതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചത്. മയക്കുവെടി വെക്കാന്‍ സാധിച്ചില്ലെന്നും ഡിഎഫ്ഒ പറയുന്നു.

കഴിഞ്ഞ രണ്ട് ദിവസം വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിട്ടില്ലായെന്നതുകൊണ്ട് ശനിയാഴ്ച രാത്രി കടുവ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here