കൊച്ചി: രണ്ടു വര്‍ഷമായി സസ്‌പെന്‍ഷനില്‍ തുടരുന്ന മുതിര്‍ന്ന ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ജേക്കബ് തോമസിനെ അടിയന്തരമായി തിരിച്ചെടുക്കാന്‍ ഉത്തരവ്. കൊച്ചിയിലുള്ള സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റേതാണ് ഉത്തരവ്.

വൈരാഗ്യ ബുദ്ധിയോടെ സര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്ന ജേക്കബ് തോമസിന്റെ വാദം ട്രിബ്യൂണല്‍ അംഗീകരിച്ചു. ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്റ് ചെയ്തത്. തുടര്‍ന്ന് പുസ്തകത്തിന്റെ പേരിലും അഴിമതി കണ്ടെത്തിയതിലുമടക്കം സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ശ്രമമവും സസ്‌പെന്‍ഷന്‍ ഉയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ തടഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here