ശമ്പളവും പെന്‍ഷനും വൈകില്ല, ദു:ഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ ട്രഷറി പ്രവര്‍ത്തിക്കും

തിരുവനന്തപുരം: ദു:ഖവെള്ളി, ഈസ്റ്റര്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ ട്രഷറികള്‍ പ്രവര്‍ത്തിക്കും. തിരഞ്ഞെടുപ്പ് കാലത്ത് ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാനാണ് ഏപ്രില്‍ രണ്ട്, നാലു തീയതികളിലെ പ്രത്യേക മുന്നൊരുക്കം. ഇതോടെ വോട്ടെടുപ്പ് നടക്കുന്ന എപ്രില്‍ ആറിനു മുന്നേ ശമ്പളവും പെന്‍ഷനും വിതരണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

പതിനൊന്നാം ശമ്പളപരിഷ്‌കരണ ഉത്തരവ് അനുസരിച്ചുള്ള പുതുക്കിയ നിരക്കിലുള്ള ശമ്പളവും പെന്‍ഷനും ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ലഭിക്കുന്നതിനുവേണ്ടിയാണ് പൊതുഅവധി ദിനങ്ങള്‍ പ്രവര്‍ത്തി ദിനമാക്കിയതെന്ന് ഉത്തരവ് വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here